Tuesday, April 19, 2011

പര്ദ്ദ, ഇസ്‌ലാമിക ഫെമിനിസം, മുല്ലമാര്‍

സുന്നി പണ്ഡിതന്മാരെ യാഥാസ്തികരെന്നും ലോകം തിരിയാത്ത മുല്ലമരെന്നും വിളിക്കുന്ന വഹാബികള്‍ സ്വന്തം കാലിലെ മന്താണു കാണാതെ പോയതെന്നു പറയാതെ വയ്യ. വിശുദ്ധ ഖുര്‍‌ആനിന്റെയും ഹദീസിന്റെയും പദങ്ങള്ക്കും ശബ്ദങ്ങള്ക്കു മപ്പുറത്തേക്കു ചിന്തിക്കാന്‍ കഴിയാത്ത വരണ്ട ഒരു ദര്ശംനമാണു വഹാബിസം. മതത്തില്‍ ഇതെവരെയുണ്ടായ സമുദ്ധരണപ്രക്രിയകളെയും ബിദ്‌അത്ത് എന്നു ചാപ്പ കുത്തി സമുദായത്തിന്റെ പുറത്തെ ആലയില്‍ കെട്ടിയവരാണവര്‍. ഖുര്‍‌ആനും ഹദീസും നിര്ദ്ദാ രണം ചെയ്തു കര്മ്മെശാസ്ത്രം ക്രോഡീകരിച്ച മദ്‌ഹബ് ഇമാമുമാരെയും അല്ലാഹുവിനെ ആരാധനയില്‍ ആത്മീയോത്കര്ഷംയ കണ്ടെത്തുകയും ജീവിതത്തെ ഇസ്‌ലാമിന്റെ ആചാരങ്ങള്ക്ക പ്പുറം ചൈതന്യം നല്കുരകയും ചെയ്ത സൂഫികളെയും അവര്‍ പടിക്കു പുറത്തു നിര്ത്തി . മുസ്‌ലിം സ്വത്വവും പാരമ്പര്യവും തിരസ്കരിച്ചു.പകരം കയ്യില്‍ കിട്ടിയ ഹദീസുകള്‍ മാത്രമാണിസ്ലാമെന്നും ബാക്കിയെല്ലാം പൗരോഹിത്യത്തിന്റെ സൃഷ്ടിയാണെന്നും തട്ടിവിട്ടൂ. സ്വയം പരിഷ്കര്ത്താ ക്കള്‍ എന്ന കുപ്പായം എടുത്തണിഞ്ഞു.


കേരളത്തില്‍ സമസ്തക്കാരെ തിരുത്താന്‍ നിയുക്തരായവര്‍ എന്ന് വീമ്പിളക്കുമ്പോള്‍ മതത്തിനുള്ളിലെ ഈ യുക്തിവാദികള്‍ സാമ്രാജ്യത്ത സയണിസ്റ്റ് ഗൂഡാലോചയുടെ ഇരകളാണെന്നറിയുന്നില്ല. ദൈവമെ, ഇവര്‍ ചെയ്യുന്നതെന്തെന്നു ഇവര്ക്കനറിയില്ലല്ലോ. സുന്നികള്‍ ഇംഗ്ലീഷ് വിരോധികള്‍ ആയിരുന്നുവെന്നും ഇന്നത് തിരുത്തിയെന്നും ആണു ഒരാക്ഷേപം. ബ്രിട്ടീഷുകാരന്റെ ഭാഷ മുസ്‌ലിം വിരുദ്ധ സംസ്കാരത്തിന്റെ പ്രതീകമായിരുന്നു. ഇഗ്ലീഷ് രാജും ഇംഗ്ലീഷ് ഉദ്യോഗവും ഉത്പന്നവും അവരുടെ വിദ്യാഭ്യാസവും ബഹിഷ്കരിക്കാന്‍ മുസ്‌ലിം പണ്ഡിതര്‍ ആഹ്വാനം ചെയ്യുകയും ജനം അത് മുഖവിലക്കെടുക്കുകയും ചെയ്തിട്ടിണ്ടു..അത് മുസ്‌ലിമിനു ഒരെ സമയം ദേശവിരുദ്ധവും മതവിരുദ്ധവുമായിരുന്നു. അതിനാല്‍ ഇംഗ്ലിഷ് തിരസ്കരീച്ചു. അന്നു അതിനു പാരപണിതവര്ക്കുര അതിനെ കുറിച്ചറിയില്ലാതാവുന്നതെങ്ങനെ എന്നാല്‍ ഇന്നു ചിത്രം ആകെ മാറിയിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യം കയ്യൊഴിഞ്ഞ രാജ്യങ്ങളിലെല്ലാം ഒഴിയാ പ്രേതം പോലെ ഇന്നു ഇംഗ്ലീഷ് നിലനില്ക്കുമകയാണു. ഇന്നു ഇംഗ്ലീഷ് ഭാഷ ലോകവ്യാപകമായി ഒരു മാധ്യമമായിത്തീര്ന്നി രിക്കുന്നു. അപ്പോള്‍ അത് പഠിക്കുന്നത് തിരുത്തലാവുന്നതെങ്ങനെ? ഏതൊരു സമൂഹത്തിന്റെയും ഭാഷ പഠിക്കുന്നത് അവരുടെ ഉപദ്രവത്തില്‍ നിന്നുള്ള സുരക്ഷയാണെന്ന തിരുവചനം തന്നെയാണിതിനു പ്രേരകം.

ഇന്നു ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ നടത്തുക മാത്രമല്ല ഇംഗ്ലീഷ് ഭാഷയില്‍ മദ്‌റസാ പാഠപുസ്തകങ്ങളും ഇറക്കിയത് ആ ചിന്തയില്‍ നിന്നാണു. കാലത്തിന്റെ ചുവരെഴുത്തുകള്‍ മറ്റാരെക്കാളും വായിക്കാന്‍ സുന്നികള്ക്കു കഴിഞ്ഞിട്ടുണ്ട്. ഇന്നു പല സുന്നി മതകലാലയങ്ങളിലും പാരമ്പര്യ മത ബിരുദത്തിനൊപ്പം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും നല്കിുയാണു യുവ പണ്ഡിതരെ പുറത്തു വിടുന്നത്.

പെണ് വിദ്യാഭ്യാസത്തെ കുറിച്ചാണു ചിലര്ക്കു വല്ലാത്ത സംശയം. മുമ്പു അക്ഷരം പഠിക്കല്‍ ഹറാമാക്കി വീട്ടിലിരുത്തിയ ഉമ്മമാരുടെ മക്കള്‍ ഇന്നു വനിതാ കോളജ് അധ്യാപികമാരാണെന്നു പറഞ്ഞു പരിഹസിക്കുകയാണു.. മുക്കിനു മുക്കിനു സുന്നികള്‍ വനിതാ കോളജുകള്‍ സ്ഥാപിച്ചത് വല്ലാത്ത തിരുത്തലായാണു അവര്ക്കു തോന്നിയത്. സത്യത്തില്‍ എവിടെയാണു മാറ്റം സംഭവിച്ചിരിക്കുന്നത്?. സ്ത്രീ വിദ്യാഭ്യാസത്തില്‍ ഈ മാറ്റത്തിനു പ്രേരകമായതെന്താണു എന്നു ഒരു നിമിഷം നാം ചിന്തിക്കുന്നത് നല്ലതാണു . കാലം ധാര്മ്മി കതക്കു വലിയ ക്ഷതമേല്പ്പിച്ചിട്ടുണ്ട്. ടെക്നോളജിയുടെ വികാസത്തില്‍ മീഡിയ കുതിച്ചു ചാടുന്നത് അയല്ക്കാ രന്റെ സ്വകാര്യതയിലേക്കാണു. പുരുഷന്റെ ലൈംഗിക മോഹങ്ങള്ക്കു മുമ്പില്‍ സ്ത്രീയൊരു വില്പ്പന ച്ചരക്കായി. അവളുടെ സൗന്ദര്യവും ശബ്ദ സൗകുമാര്യതയും പേജിലും സ്റ്റേജിലും സ്ക്രീനിലും ലാഭക്കൊതിയനാന്മാര്ക്കുത നല്ലൊരു മൂലധനമായിരിക്കുന്നു.. ഈ ധാര്മ്മി കതയുടെ കടപുഴകലില്‍, അരുതായ്മകളുടെ കുത്തൊഴുക്കില്‍ മതങ്ങള്‍ പൊതുവെയും മുസ്‌ലിംകള്‍ പ്രത്യേകിച്ചും തടയണകള്‍ പണിയാനാണു പണിപ്പെടുന്നത്. ഇത്തരം ഒരു പ്രതിരോധകം തീര്ക്കു ന്നത് ഒട്ടേറെ വിവാദങ്ങള്ക്കുല വഴിവെക്കുന്നുണ്ട് എന്നത് സത്യമാണു. സ്ത്രീ അച്ചടക്കത്തിന്റെ വേലി പൊളിച്ചു പുറത്തുവന്നു ഫെമിനിസം തകര്ത്താ ടുമ്പോള്‍ മതമറിയാത്തവര്‍ ഈ സ്വാതന്ത്ര്യത്തിന്റെ മഹത്വത്തില്‍ പെരുമ്പറയടിക്കുകയാണു. പടച്ചവനെ ആരാധിക്കാന്‍ പെണ്ണുങ്ങള്ക്കുാ വീടാണുത്തമമെന്നു കേള്ക്കു മ്പോള്‍ അത് പുരുഷ മേധാവിത്വ പുരോഹിത വര്ഗ്ഗ്ത്തിന്റെ ഗൂഡാലോചനായാണെന്നും മുസ്ലി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി രണ്ടാം ക്ഷേത്രപ്രവേശന വിളമ്പരം ആവശ്യമാണെന്നും പറയുന്നവര്‍ പുരോഗമനവാദികളും നവോത്ഥാന നായകരുമാണെന്നാണു ഇസ്‌ലാമിനെ അറിയാത്തവര്‍ വിശ്വസിച്ചു വെച്ചിരിക്കുന്നത്. ഇന്നു ചിലയിടങ്ങളില്‍ സ്ത്രീകള്ക്കു സൗകര്യമൊരുക്കിയിട്ടുണ്ടല്ലോ എന്നാവും ചോദ്യംസ്ത്രീകള്ക്കു നിസ്കാരത്തിനു പട്ടണങ്ങളിലെ പള്ളിയോടനുബന്ധിച്ചു സൗകര്യം ഒരുക്കിയത് lഅതിന്റെ ആവശ്യം പരിഗണിച്ചാണു. അനിവാര്യമായ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങി യാല്‍ അവരുടെ നിസ്കാരം തടസ്സപ്പെടാതിരിക്കാനുള്ള സംവിധാനമാണത്.

സ്ത്രീയുടെ പൊതുരംഗപ്രവേശനം ഉണ്ടാക്കി ക്കോണ്ടിരിക്കുന്ന കുഴപ്പങ്ങള്‍ അറ്റമില്ലാത്തതാണു. അവള്ക്ക് അവയിലൊക്കെയും ഇരയുടെ യോഗം തന്നെയേയുള്ളൂവെന്നതും ശ്രദ്ധേയമാണു. സ്ത്രീ എന്തിനാണിറങ്ങി പ്പുറപ്പെട്ടിരിക്കുന്നത്? അവളുടെ അവകാശങ്ങള്ക്കു് വേണ്ടി? രാജാവ് സ്വന്തം രാജ്യത്തിന്റെ സം‌രക്ഷണത്തിനു പടച്ചട്ടയണിഞ്ഞ് പൊരുതി രക്തസാക്ഷിയായാല്‍ പിന്നെ നാട് ഭരിക്കാന്‍ രാജാവുണ്ടാവുമോ? അതു കൊണ്ടു ഇസ്‌ലാം പറഞ്ഞു: സ്ത്രീയെ ഉപകരണമാക്കുകയല്ല ഒരു അമാനത്തായി സൂക്ഷിക്കുകയാണു വേണ്ടത്; നാട് ഭരിക്കാനും പോരടിക്കാനും ചേറു പുരളാനും അവളിറങ്ങണ്ട എന്നു. ഇതൊക്കെ നമ്മുടെ നാട്ടിലെ മുജാഹിദ് മൗലവിമാര്ക്കു മറിയാഞ്ഞിട്ടല്ല, പുറമെനിന്നു ചാര്ത്തുപ്പെടുന്ന പുരോഗമനത്തിന്റെ മേലങ്കിക്കു വേണ്ടിയുള്ള കപടനാടകമാണവരുടേത്. സത്യത്തില്‍ സ്ത്രീകള്‍ എഴുത്തു പഠിക്കുന്നത് നിരുത്സാഹപ്പെടുത്തുന്ന ഒരു ഹദീസ് വന്നിട്ടുണ്ട്ദുര്ബ്ലമാണെന്നു അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും. കാരണം പ്രാചീന കാലഘട്ടത്തില്‍ എഴുത്ത് അധികാരത്തിന്റെയും ഉദ്യോഗത്തിന്റെയും അടയാളമായിരുന്നു. സ്ത്രീ അധികാരവും ഉദ്യോഗവും കയ്യാളുന്നത് വിലക്കിയിട്ടുണ്ട്. അവളുടെ പ്രകൃതത്തിനു യോജിച്ചതല്ലാത്ത ഒന്നായതിനാലാണു അത്തരം സേവനത്തില്‍ നിന്നു അവളെ മാറ്റിനിര്ത്തിതയത്. അല്ലെങ്കിലും ഭരണമെന്നാല്‍ ഇസ്‌ലാമില്‍ അധികാരത്തിന്റെ പര്യായമല്ല. മറിച്ചു ഉത്തരവാദിത്വമാണു. സൂക്ഷിച്ചു കയ്യാളേണ്ട ഒരു അമാനത്ത്. . അത് പൊതു പ്രവര്ത്ത്നനും അത് മുഖേന കുഴപ്പങ്ങള്ക്കും വഴിവെക്കമെന്നു ഭയന്നാണു സാത്വികരായ പൂര്‌വ്വിന്ര് തങ്ങളുടെ പെണ്കു്ട്ടികളെ സ്ത്രീ പുരുഷന്മാര്‍ കൂടിക്കലരുന്ന കലാലയങ്ങളില്‍ പറഞ്ഞയക്കാന്‍ തയ്യാറാവാതിരുന്നത്. ഈ സാഹചര്യത്തിലാണു സ്ത്രീ വീട്ടിലില്‍ ഇരുന്നാല്‍ മതിയെന്നും അവളുടെയും കുട്ടികളുടെയും ഭക്ഷണ- സം‌രക്ഷണച്ചുമതല പുരുഷനില്‍ നിക്ഷിപ്തമാണെന്നുമുള്ള ഇസ്‌ലാമിക ദര്ശംനം തന്നെയാണു സുന്നി പണ്ഢിതന്മാരെയും നയിച്ചത്. അല്ലാതെ പുരോഹിത വര്ഗ്ഗ്ത്തിന്റെ പുരുഷമേല്ക്കോ യ്മയല്ല. ഇന്നു സ്ത്രീകളെ തെരുവില്‍ ഇറക്കി ചൂഷണോപകരണമാക്കുന്ന വിദ്യ അവര് പഠിച്ചിട്ടില്ല. പിന്നെ ആ ഹദീസുകള്‍ ഇന്നവിടെ പോയി എന്നതായിരിക്കും ചോദ്യം ഉത്തരം ഇതാണു.:ഇന്നു വിദ്യാഭ്യാസം ഉ ദ്യോഗമോ ഭരണമോഉന്നം വെച്ചുള്ളതല്ല. പുതു ലോകത്ത് ഒരു സാധാരണ ജീവിതത്തിനു തന്നെ ഇന്നു നല്ല വിദ്യാഭ്യാസം അത്യാവശ്യമാണു. സ്വസന്താനങ്ങളെ നല്ല സംസ്കാരമുള്ളവരായി വളര്ത്തി യെടുക്കുക എന്ന ഒരു മൗലിക ധര്മ്മംല നിര്വ്വയഹിക്കാന്‍ അവള്ക്കി ന്നു അറിവ് ആവശ്യമാണു. ഒരു കുടുംബിനിയെന്ന നിലയില്‍ ഒരു നല്ല ജീവിതത്തിനാവശ്യമായതെന്തും പഠിക്കുകയെന്നത് അവളുടെ അനിവാര്യതയാണു.പഠിച്ചു ജോലി നേടി അവള്ക്ക് വേണ്ട ധനം അവള്‍ സമാഹരിക്കുക അവളുടെ ബാധ്യതയല്ലെന്നര്ത്ഥം . എന്നു വെച്ചു ഭര്ത്താ്വിന്റെ അധ്വാനം തികയാതെ വരുകയോ അയാള്ക്കു അതിനു സാധ്യമാവാതെ വരുകയോ ചെയ്യുന്ന ഒരു സാഹചര്യത്തില്‍ ജോലി ചെയ്യുന്നത് ഇസ്‌ലാം വിലക്കുന്നില്ലതാനും. ഇതെല്ലാം കുഴപ്പങ്ങള്ക്കുല വഴിവക്കാത്ത രീതിയില്‍ അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണമെന്നു മാത്രം. അതിലെല്ലാം ഉപരി മതത്തെ വികലമായി അവതിരിപ്പിക്കപ്പെടുന്ന ഈ സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനും വനിതാ കോളജുകള്‍ ആവശ്യമായിരിക്കുന്നു. എന്നാലും സംഘടനയുണ്ടാക്കാനും നോട്ടിസൊട്ടിക്കാനും സ്ത്രീകള്‍ ആവശ്യമാണെന്നു തോന്നീട്ടില്ല.

അതുപോലെ വനിതകളുടെ ഉന്നത മതപഠനത്തിനു സുന്നികള്‍ എതിരല്ല. കഴിഞ്ഞകാല പണ്ഡിതന്മാര്‍ തങ്ങളുടെ പെണ് മക്കള്ക്കുട വീട്ടില്‍ കിതാബ് ഓതിക്കൊടുത്തിട്ടുണ്ട്. ഇന്നും ആവശ്യത്തിനു അത്തരം സം‌വിധാനങ്ങളും സുന്നികള്ക്കു ണ്ട്. പക്ഷേ, സ്ത്രീക്കു ഖാസി ചുമതല വഹിക്കാനും പള്ളി ഇമാം ആകാനും ജുമുആ നയിക്കാനും പൊതുപ്രസംഗം നടത്താനും ഇസ്‌ലാം പറഞ്ഞിട്ടീല്ല. എന്നാല്‍ നല്ല വിശ്വാസിനികള്ക്കു മാതൃകയായ ഒരുപാടു വനിതകള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അവര്‍ ആരാധനയിലൂടെയും ആത്മജ്ഞാനത്തിലൂടെയുമായിരുന്നു ആ മഹനീയ സ്ഥാനം അലങ്കരിച്ചിരുന്നത്. അല്ലാതെ പുരുഷപൗരോഹിത്യത്തെ വെല്ലുവിളിച്ചു ജുമുഅ ഖുതുബക്ക് നേതൃത്ത്വം വഹിച്ച ആമിനാ വദൂദുമാരുടെ രീതിയിലല്ല. ഖുര്‍‌ആനും പ്രവാചകനും സ്ത്രീക്കു മാന്യമായ റോള്‍ നല്കിമയിരുന്നുവെന്നും പിന്നീടു വന്ന പണ്ഡിതന്മാര്‍ അത് തടയുകയായിരുന്നുവെന്നും നിരീക്ഷിക്കുന്ന പെണ്ണെഴുത്തുകളും പ്രസംഗങ്ങളും സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടക്കാരുടെ ആയുധമാണു. വാളെടുക്കുന്നവനൊക്കെ വെളിച്ചപ്പാടെന്ന പോലെ ഖുര്‍‌ആന്‍ പരിഭാഷയോ ഹദീസ് ഗ്രന്ഥങ്ങളോ ഒരാവര്ത്തിന വായിച്ചു തീര്ത്തത മഹാജ്ഞാനികള്‍ ഇത്തരം വാദങ്ങള്‍ തങ്ങളുടെ അഴിഞ്ഞാട്ടത്തിനു ന്യായീകരണമാക്കാറുണ്ട. ചീപ്പ് പോപ്പുലാരിറ്റി ചാപല്യമാക്കിയ ഇത്തരക്കാരില്‍ ബര്‍‌സ എഴുതിയ നോവലിസ്റ്റ് ഡോ. ഖദീജ മുംതാസ് ഒരു ഉദാഹരണം മാത്രം. കഥ വായിക്കുമ്പോലെ മതപ്രമാണങ്ങള്‍ വായിച്ചു മതിയാക്കുന്ന ഇവര്ക്കു ഡോക്ടറാകാനും അങ്ങനെ കഴിയുമായിരുന്നില്ലേ. മതം പുസ്തകത്തില്‍ തെരയുന്ന മുജാഹിദ് മൗലവിമാരുടെ പ്രേതം ഇത്തരം പെണ്ണുങ്ങളില്‍ ആവാഹിക്കപ്പെട്ടില്ലങ്കിലേ അത്ഭുതമുള്ളൂ. ഖുര്‍‌ആന്‍ കൊണ്ടു എങ്ങനെയാണു ജീവിക്കുക എന്ന് കാണിച്ചു കൊടുത്ത പ്രവാചകനെ പിന്തുടര്ന്ന സഹാബികളില്‍ നിന്നു പകര്ന്നു കിട്ടിയ അനുഭവവും ആവിഷ്കാരവുമാണു മുസ്‌ലിം ജീവിതത്തിനു വഴികാട്ടേണ്ടത്.സ്ത്രീകള്ക്കു ഡ്രസ്കോഡ് ഇസ്ലാമിന്റെ പേരില്‍ പുരോഹിതന്മാര്‍ അടിച്ചേല്പിച്ചതാണെന്നാണു ചിലരുടെ ആക്ഷേപം. കറുത്ത ഹിജാബ് ധരിച്ച തരുണികള്‍ മുസ്‌ലിം റാഡിക്കലിസത്തിന്റെ ചിഹ്നമായി ചിത്രീകരിക്കുന്ന മീഡിയകളാണിതിലെ വില്ലന്‍. കറുപ്പ് നിറം അസ്വാതന്ത്ര്യത്തിന്റെയും അടിച്ചമര്ത്ത ലിന്റെയും ഉപകരണമായാണ കാണുന്നത്. യഥാര്ത്ഥറത്തില്‍ കറുത്തനിറത്തിലുള്ള പര്ദ്ധക തന്നെയാവണം സ്ത്രീ വേഷമെന്നു ഇസ്‌ലാം കല്പിച്ചിട്ടില്ല. സ്ത്രീവേഷം സൗന്ദര്യം വെളിപ്പെടുന്നതാവരുത് എന്നു കല്പിച്ചിട്ടുണ്ടുാ. അത് മനസ്സിനു രോഗം ബാധിച്ചവര്കും്യ കുഴപ്പത്തിനു കാരണമാവും എന്നാണു ഖുര്‍‌ആന്‍ പറഞ്ഞത്. സ്ത്രീസ്വകാര്യതയും അവളുടെ സൗന്ദര്യവും അവളുടെ വേഷവും ഏറ്റവും വിപണസാധ്യതയുള്ള വസ്തുവായാണു ലോകം കാണുന്നതു. അത് ഏറ്റവും ഹീനവും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്നു സമ്മതിക്കുന്നത് ഫെമിനിസ്റ്റുകള്‍ തന്നെയാണു. ഈ എകസ്ബിഷനിസ്റ്റു മനസ്ഥിതി വെച്ചു പുലര്ത്തു ന്ന പെന്‍‌കുട്ടികള്‍ ചാരിത്ര്യവും ( അങ്ങനെ ഒന്നു ഉണ്ടെങ്കില്‍ ) ജീവനും നഷ്ടമായെതിനു ശേഷം അവകാശികളുടെ കയ്യിലേക്കു ഏല്പിക്കപ്പെടുന്ന കാഴ്ച യാണിന്നുള്ളത്.

എന്നാല്‍ കറുത്ത പര്ദ്ധദ ധാരിണികള്‍ ഈ വേഷത്തലൂടെ ചൂഷകര്ക്കുംെ മനോരോഗികള്ക്കുംപ വ്യക്തമായ ഒരു സന്ദേശം നല്കുഷന്നുണ്ടു. അത് ഞങ്ങള്‍ ഉപകരണങ്ങളോ പാവകളോ അല്ല; ഈ സൗന്ദര്യം പരാസ്വാദനത്തിനുള്ളതല്ല എന്നാണത്. അത് അവള്‍ സ്വയം തെരഞ്ഞെടുക്കുന്ന നിലപാടാണു, അത് സ്വാതന്ത്രവും ആത്മാഭിമാനവമാണു. കുറെക്കൂടി പക്വവും സത്യസന്ധവുമാണത്. അതിനെ പിന്തിരിപ്പനായിചിത്രീകരിക്കുന്നവരുടെ വിശ്വാസ്യതയും ഉദ്ദേശ്യശുദ്ധിയുമാണു ചോദ്യം ചെയ്യപ്പെടേണ്ടത്. അത് അടിച്ചേല്പിക്കുന്നതാണെന്ന വാദം ശരിയല്ല. അച്ചടക്കത്തന്റെയും ധാര്മ്മി കതയുടെയും മതശാസനയുടെയും ഭാഗമായി ത്തന്നെയാണത് സമൂഹം കാണുന്നത്. അത് പാലിക്കാ ത്തവളെ ഇസ്‌ലാമന്റെ വൃത്തത്തിന്റെ പുറത്ത നിര്ത്തു ന്ന പതിവു മുസ്‌ലിംകള്ക്കിരല്ല.

അവര്‍ യഥേഷ്ടം പട്ടണങ്ങളില്‍ ഷോപിംഗ് മാളുകളിലും ഉത്സവപ്പറമ്പുകളിലും നേര്ച്ചെകേന്ദ്രങ്ങളിലും സ്വൈരവിഹാരം നടത്തുന്നത് അവരുടെ സുരക്ഷിതത്തിനു ഭീഷണിയാണെന്നതില്‍ സംശയമില്ല. കാമവെറിയന്മാരായ പുരുഷന്മാരില്‍ നിന്നു അവരെ രക്ഷിക്കാന്‍ സുരക്ഷകള്‍ കര്ശെനമാക്കിയതു കൊണ്ടു സാധിക്കുമായിരുന്നുവെങ്കില്‍ ഉന്നത സാമൂഹിക സുരക്ഷിതത്വം നിലനില്ക്കുളന്ന രാജ്യങ്ങളിലെങ്കിലും സാധിക്കേണ്ടിയിരുന്നു. അത്തരം രാജ്യങ്ങളിലാണു ഏറ്റവും അവള്‍ ഇരയാക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണു. കുടുംബം എന്ന സംവിധാനം തന്നെ ഒരു പഴങ്കഥയാടവിടങ്ങളില്‍. ആഭാസങ്ങള്ക്കു സ്ത്രീ സ്വാതന്ത്ര്യമെന്നു വിളിക്കാന്‍ മാത്രം നാം വിഡ്ഢികളാക്കപ്പെട്ടുകൂടാ.

1 comment:

  1. കറുത്ത ഹിജാബ് ധരിച്ച തരുണികള്‍ മുസ്‌ലിം റാഡിക്കലിസത്തിന്റെ ചിഹ്നമായി ചിത്രീകരിക്കുന്ന മീഡിയകളാണിതിലെ വില്ലന്‍. കറുപ്പ് നിറം അസ്വാതന്ത്ര്യത്തിന്റെയും അടിച്ചമര്ത്ത ലിന്റെയും ഉപകരണമായാണ കാണുന്നത്. യഥാര്ത്ഥപത്തില്‍ കറുത്തനിറത്തിലുള്ള പര്ദ്ധി തന്നെയാവണം സ്ത്രീ വേഷമെന്നു ഇസ്‌ലാം കല്പിച്ചിട്ടില്ല. സ്ത്രീവേഷം സൗന്ദര്യം വെളിപ്പെടുന്നതാവരുത് എന്നു കല്പിച്ചിട്ടുണ്ടു.

    ReplyDelete